ആറൻമുള : നീർവിളാകത്ത് ജില്ലാ പഞ്ചായത്ത് നിർമിച്ച കാർഷിക സംഭരണ വിപണന കേന്ദ്രം ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം വിനിയോഗിച്ചാണ് കാർഷിക സംഭരണ വിപണന കേന്ദ്രം നിർമ്മിച്ചത്. ജില്ലാപഞ്ചായത്തംഗം ആർ.അജയകുമാർ, പന്തളം ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.അനീഷ്‌മോൻ, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറൻമുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി.റ്റോജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെർലാബീഗം, അഡ്വ.പി.ബി.സതീഷ്‌കുമാർ, എസ്.മുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |