വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ മൂർത്തിമുരുപ്പ് കുടിവെള്ള പദ്ധതിയും അംബേദ്കർ ഗ്രാമവും മന്ത്രി ഒ.ആർ. കേളു നാടിന് സമർപ്പിച്ചു. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ , ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം വി.ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ജോൺസൺ, ഗീത കുമാരി, ലക്ഷ്മി, അഡ്വ തോമസ് ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജു നെടുവംപുറം, ബൈജു വടക്കേടത്ത്, സി.സുമേഷ് പട്ടിക ജാതി വകുപ്പ് ജില്ലാ ഓഫീസർ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. കെ .യു. ജനീഷ് കുമാർ എം.എൽ. എയുടെ ശ്രമഫലമായി പട്ടികജാതി കോർപ്പസ് ഫണ്ടിൽ നിന്നും അനുവദിച്ച 1.62 കോടി രൂപ ഉപയോഗിച്ചാണ് ജല അതോറിറ്റി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്.
അച്ചൻകോവിലാറ്റിലെ താഴുർക്കടവ് ഇൻ ടെക്ക് പമ്പ് ഹൗസിൽ നിന്നും 30 എച്ച്.പി മോട്ടോർ സ്‌ഥാപിച്ചാണ് ഉയർന്ന പ്രദേശമായ മൂർത്തി മുരിപ്പിലെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്നത്. പട്ടികജാതി കോർപ്പസ് ഫണ്ടിൽ നിന്നും ഒരുകോടി രൂപ വിനിയോഗിച്ചാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി പൂർത്തീകരിച്ചത് . ഉന്നതിയിലേക്കുള്ള ഗ്രാമീണ റോഡുകൾ, ഇടവഴികൾ എന്നിവ നിർമ്മിക്കുകയും വീടുകളുടെ അറ്റകുറ്റപ്പണി, സംരക്ഷണ ഭിത്തി നിർമ്മാണം എന്നിവ നടത്തുകയും ചെയ്തു. ജില്ലാ നിർമ്മിതികേന്ദ്രം ആയിരുന്നു നിർവഹണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |