പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ 17 ഡിവിഷനുകളിൽ 12എണ്ണം സംവരണമായി. ഒമ്പതെണ്ണം വനിതാ ജനറൽ സംവരണവും ഒരു മണ്ഡലം പട്ടികജാതി വനിതാ സംവരണവും . പട്ടികജാതി ജനറൽ വിഭാഗത്തിൽ രണ്ട് മണ്ഡലങ്ങളുമായി നിശ്ചയിച്ചു. ജനറൽ വിഭാഗത്തിൽ അഞ്ച് സീറ്റുകൾ മാത്രം. വാർഡുകളുടെയും മണ്ഡലങ്ങളുടെയും എണ്ണത്തിൽ വർദ്ധനയുണ്ടായപ്പോൾ ആനുപാതികമായ വനിതാ സംവരണ വാർഡുകളുടെ എണ്ണവും വർദ്ധിച്ചു.
2020ൽ 16 മണ്ഡലങ്ങളുണ്ടായിരുന്നതിൽ എട്ടെണ്ണം വനിതാ ജനറൽ സംവരണവും പട്ടികജാതി ജനറൽ, വനിത എന്നിവർക്കായി ഓരോ മണ്ഡലവുമാണ് സംവരണം ചെയ്തിരുന്നത്. ത്രിതല പഞ്ചായത്തുകളിൽ 50 ശതമാനം വാർഡുകൾ ജനറൽ വിഭാഗത്തിൽ തന്നെ എല്ലായിടത്തും വനിതയ്ക്കും ലഭിക്കും. 15 വാർഡുകളുള്ള ഗ്രാമപഞ്ചായത്തുകളിൽ വനിതാസംവരണം എട്ടെണ്ണമാണ്. ഇതുകൂടാതെയാണ് പട്ടികജാതി വനിതാ സംവരണ സീറ്റുകളും.
ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 114 മണ്ഡലങ്ങളുള്ളതിൽ 73 എണ്ണം വനിതാ സംവരണമായിരിക്കും.
ബ്ലോക്ക് പഞ്ചായത്തുകളിൽ പറക്കോട് ഒഴികെയുള്ള സ്ഥലങ്ങളിൽ ഏഴ് വനിതാ ജനറൽ മണ്ഡലങ്ങളുണ്ടാകും. പറക്കോട്ട് എട്ട് വനിതാ സംവരണ മണ്ഡലങ്ങളും ഉണ്ടാകും. പന്തളം, പറക്കോട് ബ്ലോക്കുകളിൽ പട്ടികജാതി വനിതകൾക്കായി രണ്ട് സംവരണ മണ്ഡലങ്ങളുണ്ടാകും. റാന്നിയിൽ പട്ടികജാതി വനിതകൾക്കായി മണ്ഡലം സംവരണം ചെയ്തിട്ടില്ല. മറ്റിടങ്ങളിൽ ഓരോ മണ്ഡലങ്ങളാണ് സംവരണം ചെയ്തിരിക്കുന്നത്.
53 ഗ്രാമപഞ്ചായത്തുകളിലായി ആകെയുള്ള 833 വാർഡുകളിൽ 473 വനിതാ സംവരണ വാർഡുകളുണ്ടാകും. ഇതിൽ 416 എണ്ണം വനിത ജനറൽ വിഭാഗത്തിലും 57 എണ്ണം പട്ടികജാതി വനിതകൾക്കും ഒരെണ്ണം പട്ടികവർഗ വനിതയ്ക്കുമായി സംവരണം ചെയ്തിരിക്കുകയാണ്. പട്ടികജാതി ജനറൽ വിഭാഗത്തിനു നൽകിയിട്ടുള്ള സംവരണ വാർഡുകൾക്കു പുറമേയാണ് പട്ടികജാതി വനിതാ സംവരണ വാർഡുകളുള്ളത്.
@ സംവരണം നറുക്കെടുപ്പ് അടുത്തമാസം
ത്രിതല പഞ്ചായത്ത്, നഗരസഭ സംവരണ മണ്ഡലങ്ങളുടെയും വാർഡുകളുടെയും നറുക്കെടുപ്പ് അടുത്തമാസം നടക്കും. ഇതിനുള്ള പരിശീലനം 26ന് ആരംഭിക്കും.
@ ബ്ലോക്ക് പഞ്ചായത്തുകളിൽ 73 വനിതാ സംവരണം
@ ഗ്രാമപഞ്ചായത്തുകളിൽ 473 സംവരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |