ആനന്ദപ്പള്ളി : ചേറ്റുകണ്ടത്തിൽ കുതിച്ചുപായുന്ന കാളക്കൂറ്റൻമാരും കർഷകരും. ആവേശക്കാഴ്ചകണ്ട് ആരവം മുഴക്കുന്ന ജനം. ഒരുകാലത്ത് മദ്ധ്യതിരുവിതാംകൂറിലെ ശ്രദ്ധേയമായ കാഴ്ചയായിരുന്നു ആനന്ദപ്പള്ളി മരമടി മത്സരം. പക്ഷേ നിയമപ്രശ്നങ്ങളിൽ കുടുങ്ങി ആനന്ദപ്പള്ളി മരമടി നിലച്ചിട്ട് 17 വർഷങ്ങൾ പിന്നിട്ടു. മരമടി മഹോത്സവം പുനരാരംഭിക്കുന്നത് കാത്തിരിക്കുകയാണ് നാട്. 1950 ൽ പുതുവീട്ടിൽ പടി ഏലയിലാണ് അടൂരിലെ മരമടി മഹോത്സവത്തിന്റെ തുടക്കം .പിന്നീട് അടൂരിന്റെ ഹൃദയഭാഗത്ത് അംബിയിൽ ഏലായിലും തുടർന്ന് ആനന്ദപ്പള്ളി പാലശ്ശേരി ഏലയിലുമാണ് മരമടി മഹോത്സവം നടന്നിരുന്നത്. .2008 ലാണ് ആനന്ദപ്പള്ളി മരമടി നിലച്ചത് . മരമടിക്കും ജെല്ലിക്കെട്ടിനും കേന്ദ്രനിയമമാണ് തടസമായത്. 2017 ൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉൾപ്പടെ മൃഗങ്ങളെ ഉപയോഗിച്ചുള്ള ഇത്തരം ഉത്സവങ്ങൾ കേന്ദ്രം തടഞ്ഞു. പിന്നീട് കേന്ദ്രം നിയമത്തിൽ ഇളവുവരുത്തി. അതാത് സംസ്ഥാനങ്ങൾക്ക് നിയമസഭയിൽ ബിൽ പാസാക്കി ഈ രീതിയിലുള്ള കാർഷിക ഉത്സവങ്ങൾ നടത്താനുള്ള അനുമതി ലഭിച്ചു.
സംസ്ഥാന സർക്കാരിന് നിസംഗത
മറ്റു സംസ്ഥാനങ്ങൾ കേന്ദ്ര നിയമത്തിലെ ഇളവുകൾ പ്രയോജനപ്പെടുത്തി ബിൽ പാസാക്കി. ആനന്ദപ്പള്ളി മരമടി പുനരാരംഭിക്കണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ നിയമസഭയിൽ പലതവണ ആവശ്യം ഉന്നയിച്ചു. പക്ഷേ ഇതുവരെ ബിൽ പാസാക്കിയെടുക്കാൻ സാധിച്ചിട്ടില്ല . 2019 ൽ അനൂപ് ജേക്കബ് എം .എൽ .എ നിയമസഭയിൽ ഒരു സ്വകാര്യബിൽ കൊണ്ടുവന്നപ്പോൾ അന്നത്തെ കൃഷി മന്ത്രി വി .എസ് .സുനിൽകുമാർ സർക്കാർ തന്നെ ബിൽ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. അടൂരിന്റെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടായി മാറ്റാൻ കഴിയുന്ന മരമടി മഹോത്സവം തിരികെയെത്തിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തടസമായത് കേന്ദ്രനിയമം
മരമടി നിലച്ചിട്ട് 17 വർഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |