പത്തനംതിട്ട : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ജോലിയെടുക്കുന്നവർക്ക് തൊഴിലുറപ്പു ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിന് അവസരം. അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസാനുകൂല്യം, പെൺമക്കളുടെ വിവാഹം, പ്രസവാനുകൂല്യം, തൊഴിലാളികളുടെ ചികിത്സ ചെലവ്, മരണാനന്തര ചെലവുകൾ തുടങ്ങിയവയാണ് ലഭിക്കുന്നത്. പ്രതിമാസ അംശദായം 50 രൂപ. തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ കാർഡ് എടുക്കുകയും 18-55 പ്രായമുള്ളതും ഈ വർഷമോ മുൻവർഷങ്ങളിലോ കുറഞ്ഞത് 20 ദിവസമെങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർക്കുമാണ് അംഗത്വം. https://kegwwfb.kerala.gov.in ലൂടെയോ അക്ഷയകേന്ദ്രത്തിലോ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിലൂടെയോ അപേക്ഷിക്കാം. ഫോൺ 0468 2962038.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |