പത്തനംതിട്ട : റാന്നി ഫാസിന്റെ ആഭിമുഖ്യത്തിൽ എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹകരണത്തോടെ വയലാർ രാമവർമ്മയുടെ അനുസ്മരണം 27ന് രാവിലെ 10.30ന് റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കും. കവി ഗിരീഷ് പുലിയൂർ അനുസ്മരണ പ്രഭാഷണം നടത്തും. . വയലാർ രാമവർമ്മ രചിച്ച ഗാനങ്ങൾ പാടുന്നതിനുള്ള മത്സരത്തിൽ പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാം. രണ്ടുഘട്ടങ്ങളായാണ് മത്സരം. ഒന്നാംഘട്ടത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ലൈവായി പാട്ടുപാടി രണ്ടുമിനിട്ടിൽ താഴെ സമയം ദൈർഘ്യമുള്ള വീഡിയോ ചിത്രീകരിച്ച് 22നു മുമ്പായി 9447269714 എന്ന ഫോൺ നമ്പരിലേക്ക് വാട്‌സ്ആപ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |