പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ ഗാർഹികാതിക്രമ ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച തീം ഷോ ശ്രദ്ധേയമായി. കോന്നി,പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ , അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായി കോന്നി എം .എം .എൻ .എസ് .എസ് കോളേജ് വിദ്യാർത്ഥികളാണ് തീം ഷോ അവതരിപ്പിച്ചത്. കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്‌സൺ റഷീദ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ പി. ആർ അനുപ , സ്‌നേഹിതാ സർവീസ് പ്രൊവൈഡർമാരായ സവിത, എസ്. ഗായത്രിദേവി ,ബ്ലോക്ക് കോർഡിനേറ്റർ സജിത, അടൂർ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന ബാബു, പത്തനംതിട്ട സി. ഡി. എസ് ചെയർപേഴ്‌സൺ പൊന്നമ്മ ശശി, അടൂർ സി. ഡി. എസ് ചെയർപേഴ്‌സൺ എം.വി വത്സല കുമാരി , മന്നം കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പ്രീത കൃഷ്ണൻ, കമ്മ്യൂണിറ്റി കൗൺസിലർമാരായ അർച്ചന കൃഷ്ണൻ, ശോഭന, ഉഷാകുമാരി എന്നിവർ സംസാരിച്ചു.
ജില്ലയിലെ 58 സി.ഡി.എസുകളിലേക്കും അയൽക്കൂട്ടാംഗങ്ങളിലേക്കും ക്യാമ്പയിൻ എത്തിക്കുന്നതിന്റെ ഭാഗമായി ഗാർഹികാതിക്രമ പ്രതിരോധപ്രതിജ്ഞ, അയൽക്കൂട്ടതല ചർച്ച, വിജിലന്റ് ഗ്രൂപ്പിന്റെ നേത്യത്വത്തിൽ ഗാർഹിക അതിക്രമങ്ങൾക്കെതിരെ ഹാഷ് ടാഗുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കൽ, , പോസ്റ്ററുകൾ പ്രചരിപ്പിക്കൽ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |