
തിരുവല്ല : താലൂക്ക് ആശുപത്രിയുടെയും ഡി.ഇ.ഐ.സി (ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ) മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വർണ്ണാഭമായി.
ജില്ലാ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ.ശ്യാം കുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി.എൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഐ.സി ഇൻചാർജ് ഡോ.ശാന്തിനി കുര്യാക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഗായത്രി അനിൽകുമാർ, ഡോ.മഞ്ജു ഏബ്രഹാം, ഡോ.ബിബിൻ സാജൻ, ഡി.എൻ.ഒ ഇൻ ചാർജ് ലാലി തോമസ്, നഴ്സിംഗ് സൂപ്രണ്ട് ഇൻചാർജ് പ്രീതി പി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |