
കൊഴഞ്ചേരി : തിരുവാഭരണ പാതയിൽ കാടു മൂടി കിടക്കുന്ന വിവിധ സ്ഥലങ്ങൾ തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കി. മെഴുവേലി, കിടങ്ങന്നൂർ, കൊഴഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് കാടുകൾ തെളിച്ചത്. പുതുതായി നിലവിൽ വന്ന പഞ്ചായത്ത് ഭരണ സമിതികൾക്ക് അറ്റകുറ്റപ്പണികൾ ചെയ്യാൻ കാലതാമസം ഉണ്ടാകുന്നത് കണക്കിലെടുത്താണ് നടപടി. പ്രസാദ് കുഴികാല, കെ.ആർ സോമരാജൻ, മനോജ് കോഴഞ്ചേരി, സുധാകരൻ പിള്ള, കെ.ആർ.സന്തോഷ് കുമാർ, പ്രൊഫ.വിജയൻ, വിജയൻ കൊഴഞ്ചേരി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഇത്തരം പ്രവർത്തികൾ തുടരുമെന്ന് പ്രവർത്തകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |