
പത്തനംതിട്ട: ബാലഗോകുലം പത്തനംതിട്ട ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'സുകൃത കേരളം' ഗോകുല കലായാത്ര നാരീശക്തി പുരസ്‌കാര ജേതാവും സാമൂഹിക പ്രവർത്തകയുമായ ഡോ.എം.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷ ജി.ബീന അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ബാലസമിതി അദ്ധ്യക്ഷ ശിവന്യ എസ്. പ്രദീപ് ജാഥാ പതാക താലൂക്ക് അദ്ധ്യക്ഷ ആർദ്ര സുനിലിന് കൈമാറി. തുടർന്ന് ബാലഗോകുലം പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സംഗീത നൃത്ത ശില്പവും അരങ്ങേറി. വടശേരിക്കര, കോന്നി തുടങ്ങിയ സ്ഥലങ്ങളിൽ കലാജാഥ പര്യടനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |