
റാന്നി: നിർമ്മാണത്തിന് തുക അനുവദിച്ച് ടെൻഡർ നടപടിയായെങ്കിലും അരയാഞ്ഞിലിമൺ പാലത്തിന് അനാസ്ഥ തടസമായി. പ്രളയത്തിൽ പട്ടികവർഗ വകുപ്പാണ് പാലത്തിന് അനുവദിച്ചത്. പ്രമോദ് നാരായൺ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് മുൻ പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പ്രദേശം സന്ദർശിച്ച് ഇരുമ്പുപാലം പണിയാൻ തീരുമാനമായി.
2024 നവംബറിൽ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. മാസങ്ങൾ കഴിഞ്ഞിട്ടം നിർമ്മാണത്തിന് നീക്കമുണ്ടായില്ല. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല നൽകിയത്. കരാറുകാരനെ കണ്ടെത്തുന്നതിൽ ഇവർ കാട്ടുന്ന അനാസ്ഥയാണ് പാലം നിർമ്മാണം വൈകാൻ കാരണം. മഴക്കാലത്തിന് മുമ്പ് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2018-ലെ പ്രളയത്തിൽ പഴയ നടപ്പാലം തകർന്നതോടെയാണ് അരയാഞ്ഞിലിമൺ പ്രദേശത്തെ നാനൂറോളം കുടുംബങ്ങൾ ദുരിതത്തിലായത്. ഇവിടെയുള്ള കോസ്‌വേ പമ്പാനദിയിൽ ജലനിരപ്പ് ഉയരുമ്പോൾ മുങ്ങും. ഇതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയില്ല.
പാലത്തിന്റെ നീളം: 83 മീറ്റർ
വീതി: 1.30 മീറ്റർ
അനുവദിച്ച തുക: 2.7 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |