
പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി സമ്മേളനം ഫെബ്രുവരി 28 ന് വൈകിട്ട് 6.30 ന് പത്തനംതിട്ട സെൻട്രൽ ക്ലബിൽ നടക്കം. . മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്യാൻസർ ബോധവത്കരണ ക്യാമ്പയിൻ, വ്യാപാര സംഗമം, കുടുംബസംഗമം, മെഗാ ഗാനമേള എന്നിവ ഉണ്ടാകമെന്ന് ഭാരവാഹികളായ പ്രസാദ് ജോൺ മാമ്പ്ര, ഷാജി മാത്യു, അലിഫ്ഖാൻ, ബെന്നി ഡാനിയേൽ, അശ്വിൻ മോഹൻ, തോമസ് മോഡി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |