
തീയാടിക്കൽ: മാമ്മൻ മാപ്പിള മെമ്മോറിയൽ പബ്ലിക് സ്‌കൂൾ വാർഷിക സമ്മേളനം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഗവേണിംഗ് ബോർഡ് ചെയർമാൻ റെജി താഴമൺ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള ട്രോഫികളും മെരിറ്റ് സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫാ. ഷെറിൻ കുറ്റിക്കണ്ടത്തിൽ, സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ജോൺ തോമസ്, എലിസബത്ത് സക്കറിയ, ലത ജേക്കബ്, മേഴ്സി ജെയിംസ്, ഷൈനിമോൾ അനിൽ, പി.ആർ ശ്രീലക്ഷ്മി, നിധി രമേശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |