
മുളക്കുഴ: പഞ്ചായത്തിലെ കാട്ടുപന്നിശല്യം പരിഹരിക്കാനുള്ള റെപ്പലന്റ് ലഭിക്കാൻ കൃഷി ഭവനിൽ അപേക്ഷ ക്ഷണിച്ചു. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് അപേക്ഷിക്കാം. ഒരാൾക്ക് പരമാവധി 10 യൂണിറ്റ് വരെ അനുവദിക്കും. ഒരു യൂണിറ്റിന് 50 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. ഒരു യൂണിറ്റിൽ ഒരു കിലോഗ്രാം ബോറപ്പ് ലഭിക്കും. ഇത് കൃഷിയിടത്തിന്റെ അതിർത്തികളിൽ കിഴി കെട്ടി പ്രയോഗിക്കാം. ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയും
2025-26 വർഷത്തെ കരം അടച്ച രസീതും ഹാജരാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |