SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.33 PM IST

ഹാരിസൺ കുമ്പഴ തോട്ടത്തിൽ: കടുവയെ കണ്ട് ഭയന്നോടിയ വനിതാ തൊഴിലാളിയുടെ തോളെല്ലൊടിഞ്ഞു

Increase Font Size Decrease Font Size Print Page
mini-

കോന്നി: ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിൽ വീണ്ടും കടുവയുടെ സാന്നിദ്ധ്യം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വനിതാ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.30ന് എസ്റ്റേറ്റിലെ പ്ലാങ്കാട് തവാർണയ്ക്ക് സമീപത്തെ റബർ തോട്ടത്തിലാണ് കടുവയെ കണ്ടത്.

റബർ ടാപ്പിംഗിന് പോവുകയായിരുന്ന തൊഴിലാളി ദമ്പതികളായ ചെങ്ങറ പാറക്കമണ്ണിൽ ഷാജിയും മിനിയുമാണ് കടുവയുടെ മുന്നിൽ അകപ്പെട്ടത്. കടുവയെ കണ്ടതോടെ ഭയന്ന് തിരിഞ്ഞോടുന്നതിനിടെ കുഴിയിൽ വീണ് മിനിയുടെ തോളെല്ലിന് പൊട്ടലേറ്റു. തുടർന്ന് കോന്നി മെഡിക്കൽ കോളേജിലും കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും എത്തി ചികിത്സ തേ

ടി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പ്രദേശത്ത് നാലിടത്താണ് പ്രദേശവാസികൾ കടുവയെ കണ്ടത്.

കടുവ മനുഷ്യർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെങ്കിലും ദിവസങ്ങളായി ഭക്ഷണമില്ലാതിരിക്കുന്ന കടുവ അക്രമാസക്തമാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. കെ.യു.ജനീഷ് കുമാർ എം.എൽ.എ, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശീന്ദ്രകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിശോധന നടത്തിയതിന് പുറമേ എസ്റ്റേറ്റ് മാനേജർ ജയപ്രകാശ്, തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി ചർച്ചയും നടത്തി.

വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു

 നാല് തവണ കടുവയെ കണ്ടതോടെ എസ്റ്റേറ്റിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു

 രാത്രിയും പകലും എസ്റ്റേറ്റിൽ വനം വകുപ്പിന്റെ പട്രോളിംഗ്

 പുലർച്ചെയുള്ള ടാപ്പിംഗ് ഒഴിവാക്കി നേരം പുലർന്നശേഷമേ തൊഴിലാളികൾ പോകാവൂ എന്ന് വനംവകുപ്പ്

 രാത്രിയിലുള്ള യാത്ര ഒഴിവാക്കണം

 കാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർനടപടി

 കൂട് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

കണ്ടത് നാലാം തവണ

1. കുമ്പഴ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡിവിഷനിലെ വാപ്പില വെള്ളച്ചാട്ടത്തിന് സമീപം റബർ കറ സംഭരിക്കുന്ന ഷെഡിന് സമീപത്ത് ടാപ്പിംഗ് തൊഴിലാളിയായ കൊന്നപ്പാറ മുരുപ്പേൽ മോനച്ചൻ ഉച്ചയ്ക്ക് 1.30 ഓടെ ആദ്യമായി കടുവയെ കണ്ടു

2. കൊന്നപ്പാറ - ചെങ്ങറ റോഡിൽ ചെമ്മാനി എസ്റ്റേറ്റിലെ ഷെഡിന് സമീപം ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ രാത്രി 10.30 ഓടെ വീണ്ടും കടുവയെ കണ്ടു

3. അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിന് സമീപം മലയാലപ്പുഴ സ്വദേശി പുളിമൂട്ടിൽ ബിജു വീണ്ടും കടുവയെ കണ്ടു

4. ഇന്നലെ പുലർച്ചെ ടാപ്പിംഗ് തൊഴിലാളികളായ ദമ്പതികൾ വീണ്ടും കടുവയുടെ മുന്നിൽ അകപ്പെട്ടു

എസ്റ്റേറ്റിൽ ഡ്രോൺ നിരീക്ഷണം നടത്തിയ ശേഷം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള നടപടി സ്വീകരിക്കും.

കെ.യു.ജനീഷ് കുമാർ എം.എൽ.എ

തൊഴിലാളികളും നാട്ടുകാരും ജാഗ്രത പുലർത്തണം. എസ്റ്റേറ്റിൽ കന്നുകാലികളെ മേയാൻ വിടുന്നത് ഒഴിവാക്കണം.

ആയുഷ് കുമാർ കോറി,

കോന്നി ഡി.എഫ്.ഒ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.