
തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്റർ ബോക്സിന് തീപിടിച്ചു. ഇന്നലെ രാവിലെ 10നാണ് സംഭവം. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തായിരുന്നു തീപിടിത്തം.
സ്പെഷ്യൽ ക്ലാസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയുടമയാണ് സ്കൂൾ അധികൃതരെ വിവരം അറിയിച്ചത്. ഉടൻ അഗ്നിശമന സേനയെ വിവരം അറിയിച്ചു. കുട്ടികളെ പൂർണമായും കെട്ടിടത്തിൽ നിന്ന് പുറത്തിറക്കിയാണ് തീ കെടുത്തിയത്. കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
