SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

അഗ്‌നി പ്രതിജ്ഞ ഇന്ന്

Increase Font Size Decrease Font Size Print Page
agni

ചെങ്ങന്നൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അഗ്‌നി പ്രതിജ്ഞ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് എതിർവശമുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പരിപാടി. അഗ്‌നി പ്രതിജ്ഞ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.ബൈജു അദ്ധ്യക്ഷനാകും. സംസ്ഥാന ട്രഷറർ പി.ഡി. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തും.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY