
മുളക്കുഴ: ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ എക്‌സ്‌പോ സംഘടിപ്പിച്ചു സ്കൂൾ പ്രിൻസിപ്പൽ അംബിക. ബി ഉദ്ഘാടനം ചെയ്തു. 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി നടത്തിയ എക്‌സ്‌പോയിൽ വിവിധ വിദ്യാഭ്യാസ–തൊഴിൽ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിച്ചു. കരിയർ ഗൈഡ് ഗീത വി.സി, സീനിയർ അദ്ധ്യാപകരായ മുരുകൻ, വിനോദ്, അജിത, ജ്യോതി ജി. നായർ, ശോഭാകുമാരി എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികളുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് അനുയോജ്യമായ കരിയർ വഴികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു എക്‌സ്‌പോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
