SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.49 PM IST

കോന്നി ഗവ. മെഡിക്കൽ കോളേജിൽ തീപിടിത്തം

Increase Font Size Decrease Font Size Print Page
hospital-

കോന്നി: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറേറ്റർ റൂമിന് സമീപം തീപിടിത്തം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ മെഡിക്കൽ കോളേജ് ഐ.സി.യുവിന്റെയും ലേബർ റൂമിന്റെയും സമീപത്തായിരുന്നു തീപിടിത്തം. ജനറേറ്റർ റൂമിൽ നിന്ന് പുക ഉയർന്നത് കണ്ട് രോഗികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.

ഐ.സി.യുവിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും ഉണ്ടായിരുന്നു. വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നര മുതൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ ജീവനക്കാരും കൂട്ടിരിപ്പുകാരും ചേർന്ന് രോഗികളെ കെട്ടിടത്തിന് പുറത്തെത്തിച്ചു.
മെഡിക്കൽ കോളേജിലെ ഫെസിലിറ്റി മെയിന്റനൻസ് വിഭാഗം ഇടപെട്ട് തീ പടരുന്നത് നിയന്ത്രിച്ചപ്പോഴേക്കും കോന്നിയിൽ നിന്ന് രണ്ട് യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി. എങ്കിലും പുക കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്ന് ബ്ലോവർ എത്തിച്ച് പുക മാറ്റിയ ശേഷമാണ് രോഗികളെ തിരികെ പ്രവേശിപ്പിച്ചത്.

വില്ലൻ ഷോർട്ട് സ‌ർക്യൂട്ട്

 ജനറേറ്റർ റൂമിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലം

 സമയബന്ധിതമായി തീ നിയന്ത്രണവിധേയമാക്കി

 ഇത് വലിയ ദുരന്തം ഒഴിവാക്കി

 സമീപത്തെ ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതും ഭാഗ്യമായി

 ഫെസിലിറ്റി മെയിന്റനൻസ് വിഭാഗത്തിന്റെ ഇടപെടൽ നിർണായകം

 ഇവർ തീ പടരുന്നത് നിയന്ത്രിച്ചു

തീപിടിത്തമുണ്ടായ ജനറേറ്ററിന്റെ തകരാർ പരിഹരിച്ച് പ്രവർത്തനസജ്ജമാക്കി.

ഗവ. മെഡി. കോളേജ്

ആശുപത്രി അധികൃതർ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.