
വാഴമുട്ടം: വാഴമുട്ടം കിഴക്ക് ഗവ. എൽ.പി സ്കൂളിലേക്ക് മേശയും ബെഞ്ചും പത്തനംതിട്ട ഐ.ഡി.ബി.ഐ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് വിതരണം ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് അരവിന്ദ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം വൈ.മണിലാൽ, കോന്നി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ, അഡ്വ. എ.അജയകുമാർ, ഐ.ഡി.ബി.ഐ ബാങ്ക് മാനേജർ സിബിൻ സാം, സ്കൂൾ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
