
പത്തനംതിട്ട: ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും മണ്ണ് ശ്രേണികളുടെ ഇൻഫിൽട്രേഷൻ റിപ്പോർട്ട് പ്രകാശനവും നാളെ രാവിലെ 10ന് നടക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് അനക്സ് ഹാളിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പന്തളം നഗരസഭ ചെയർപേഴ്സൺ എം.ആർ.കൃഷ്ണകുമാരി അദ്ധ്യക്ഷയാകും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ ജില്ലാതല ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. പന്തളം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.മണിക്കുട്ടൻ മുതിർന്ന കർഷകരെ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
