SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.08 PM IST

കത്തുന്ന ചൂടും വേനൽ മഴയും വാടിവീണ് ചീരപ്പാടങ്ങൾ

Increase Font Size Decrease Font Size Print Page
photo

പ്ര​മാ​ടം​:​ ​ക​ത്തു​ന്ന​ ​ചൂ​ടും​ ​ഇ​ട​യ്ക്കി​ടെ​ ​പെ​യ്യു​ന്ന​ ​വേ​ന​ൽ​ ​മ​ഴ​യും​ ​ പ്രമാടത്തെ ചീ​ര​ ​ക​ർ​ഷ​ക​രെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി.​ ​വേ​ന​ൽ​ ​മ​ഴ​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മ​ത്തി​ന് ​നേ​രി​യ​ ​ആ​ശ്വാ​സം​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ചീ​ര​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​കൃ​ഷി​ക​ൾ​ക്ക് ​പു​ള്ളി​രോ​ഗം​ ​പി​ടി​പെ​ട്ടു.​ ​ഇ​ത് ​വ്യാ​പ​ക​മാ​യി​ ​പ​ട​ർ​ന്ന​തോ​ടെ​ ​ക​ർ​ഷ​ക​ർ​ ​ആ​ശ​ങ്ക​യി​ലാ​ണ്.
ഏ​ക്ക​റ് ​ക​ണ​ക്കി​ന് ​സ്ഥ​ല​ത്തെ​ ​ചീ​ര​യാ​ണ് ​രോ​ഗം​ ​ബാ​ധി​ച്ച് ​ന​ശി​ക്കു​ന്ന​ത്.​ ​പാ​തി​ ​വ​ള​ർ​ച്ച​യെ​ത്തി​യ​ ​ചീ​ര​ക​ളി​ലാ​ണ് ​പു​ള്ളി​രോ​ഗം​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ ​
ഇ​നി​ ​നി​റു​ത്തി​യാ​ലും​ ​രോ​ഗം​ ​പ​ട​രു​മെ​ന്ന​തി​നാ​ൽ​ ​ചീ​ര​ ​കൂ​ട്ട​ത്തോ​ടെ​ ​പി​ഴു​ത് ​വി​ൽ​ക്കു​ക​യാ​ണ്.​ ​മു​ട​ക്കു​മു​ത​ൽ​ ​പോ​ലും​ ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ക്കു​മോ​യെ​ന്ന​ ​കാ​ര്യം​ ​സം​ശ​യ​മാ​ണ്.
മ​ഴ​യ്ക്ക് ​മു​മ്പ് ​ഒ​രു​പി​ടി​ ​ചീ​ര​യ്ക്ക് 50​ ​രൂ​പ​യാ​യി​രു​ന്നു​ ​വി​ല.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പാ​തി​വി​ല​ ​പോ​ലും​ ​ല​ഭി​ച്ചി​ല്ല.​ ​രാ​വി​ലെ​ ​വെ​ള്ളം​ ​ഒ​ഴി​ച്ചാ​ലും​ ​വെ​യി​ൽ​ ​ഉ​റ​യ്ക്കു​ന്ന​തോ​ടെ​ ​ചീ​ര​ ​വാ​ടി​വീ​ഴും.​ ​ഇ​ത്ത​രം​ ​ചീ​ര​ക​ൾ​ ​വാ​ങ്ങാ​ൻ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​ത​യ്യാ​റാ​കി​ല്ല.​ ​വൈ​കി​ട്ട് ​വീ​ണ്ടും​ ​വെ​ള്ളം​ ​ഒ​ഴി​ച്ച​ ​ശേ​ഷ​മാ​ണ് ​വി​ല്പ​ന​യ്ക്കു​ള്ള​ ​ചീ​ര​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ക​ത്തു​ന്ന​ ​ചൂ​ടി​ന് ​പി​ന്നാ​ലെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​മ​ഴ​ ​പെ​യ്ത​താ​ണ് ​നി​ല​വി​ലെ​ ​പ്ര​തി​സ​ന്ധി​ക്ക് ​കാ​ര​ണം.​ ​അ​ടു​ത്തി​ടെ​ ​പാ​കി​യ​ ​പ​യ​ർ,​ ​പാ​വ​ൽ,​ ​പ​ട​വ​ലം​ ​എ​ന്നി​വ​യും​ ​നാ​ശ​ത്തി​ന്റെ​ ​വ​ക്കി​ലാ​ണ്.

ഇലയറുത്ത് കുമിൾ രോഗം

 വേനൽക്കാലത്തും കുമിൾ രോഗഭീഷണി
 സുതാര്യമായ ഇലകളിൽ പുള്ളികൾ പ്രത്യക്ഷപ്പെടും
 മുകളിലും അടിയിലും ഒരുപോലെ പാടുകൾ
 പിന്നീട് വലുതായി ഇലയിൽ നിന്ന് വേർപെടും
 ഇത് ഇലയിൽ വിലയ ദ്വാരങ്ങൾ സൃഷ്ടിക്കും

 ഈർപ്പമുള്ള കാലാവസ്ഥയിൽ രേഗം വേഗത്തിൽ പടരും

 ഇലകൾ ഉണങ്ങുന്നതിനൊപ്പം ചെടിയുടെ വളർച്ചയും മുരടിപ്പിക്കും

വില കിലോയ്ക്ക്

ചീര അരി ₹ 1800-2100

ഒരുപിടി ചീരയ്ക്ക് ₹ 40-50

കൂമ്പൊടിഞ്ഞ് ഏത്തനും
കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട്, അതിരുങ്കൽ, വകയാർ, പ്രമാടം, വി. കോട്ടയം, അതുമ്പുംകുളം, കല്ലേലി, അട്ടച്ചാക്കൽ, ആവോലിക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി വാഴക്കൃഷി നശിച്ചത്. വേനൽ സമയത്ത് കുലച്ച വാഴകളാണ് മഴ പെയ്തതോടെ കൂട്ടത്തോടെ ഒടിഞ്ഞുവീണത്. മിക്ക കർഷകരും പലിശയ്ക്ക് പണമെടുത്ത് പാട്ടസ്ഥലത്താണ് കൃഷി ചെയ്യുന്നത്. പാതിവിളവ് പോലും എത്താത്ത വാഴക്കുലകളാണ് നശിച്ചത്. പണം നൽകി ടാങ്കറുകളിൽ വെള്ളം എത്തിച്ച് കൃഷി നനച്ച കർഷകരും ഇക്കൂട്ടത്തിലുണ്ട്.

കൃഷി വകുപ്പിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണ്. നഷ്ടം സ്വയം സഹിക്കേണ്ട അവസ്ഥയാണ്.

കർഷകർ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.