
ഏഴംകുളം: കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കരട് വോട്ടർ പട്ടിക ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പ്രസിദ്ധീകരിക്കാത്തതിനെതിരെ ഏഴംകുളം കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മഹിളാ കോൺഗ്രസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് ശോഭാകുമാരിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി, ജൈനി ജോബി, ഷീബ അനി, ജിൻസി ഇട്ടിമൂട്, ബിനു ജോയി എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർ റിട്ടേണിംഗ് ഓഫീസറെ വിളിച്ച് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സമരം പിൻവലിച്ചത്. ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് മഹിളാ കോൺഗ്രസ് നേതൃത്വം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
