
ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പ്രസിഡന്റ് ഗീതാ സജി ഭാസ്‌കർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്‌സ് പദ്ധതി വിഹിത രൂപരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജൂലി സാബു സംസാരിച്ചു. ചെയർപേഴ്‌സൺമാരായ കലാ അജിത്ത്, എം.കെ.കവിതമോൾ, മോളി മാത്യു, അശോക് ഗോപിനാഥ്, സജി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
