SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.52 AM IST

എസ്.ഐ.ആർ: ജില്ലയിൽ ഹിയറിംഗ് പൂർത്തിയായി

Increase Font Size Decrease Font Size Print Page
sir

പത്തനംതിട്ട: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് എല്ലാ കേസുകളിലും ജില്ലയിൽ ഹിയറിംഗ് പൂർത്തിയാക്കി. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ വോട്ടർമാരുടെ എണ്ണം 1047976 ആയിരുന്നു. എസ്‌.ഐ.ആർ നടപടികളുടെ ഭാഗമായി നടത്തിയ ഫീൽഡ് വെരിഫിക്കേഷനിൽ 98344 വോട്ടർ ഫോമുകൾ ശേഖരിക്കാൻ കഴിയാത്തതായി കണ്ടെത്തി. എസ്‌.ഐ.ആർ നടപടിക്ക് ശേഷം ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 949632 ആണ്. ശേഖരിക്കാൻ കഴിയാത്തതായി കണ്ടെത്തിയ ഏറ്റവും കൂടുതൽ വോട്ടർ ഫോമുകൾ ആറന്മുള നിയമസഭാ മണ്ഡലത്തിലാണ്.

മരണം, ആളിന്റെ അഭാവം, കണ്ടെത്താനാകാതിരിക്കുക, സ്ഥിരമായ സ്ഥലംമാറ്റം, ഇതിനകം മറ്റ് സ്ഥലങ്ങളിൽ എൻറോൾ ചെയ്തിരിക്കുക എന്നിവയാണ് ശേഖരിക്കപ്പെടാൻ കഴിയാത്ത ഫോമുകളുടെ പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്.

എസ്‌.ഐ.ആർ നടപടിക്ക് ശേഷം ജില്ലയിലെ 949632 വോട്ടർമാരിൽ നോ മാപ്പിംഗ് വിഭാഗത്തിലെ 73766 കേസുകളിലും യുക്തിപരമായ പോരുത്തക്കേടുകളുള്ള വിഭാഗത്തിൽ 90462 കേസുകളിലും ഹിയറിംഗ് പൂർത്തിയായി.

ആകെ 30194 കേസുകളിൽ അവകാശവാദങ്ങളും എതിർപ്പുകളും വന്നിട്ടുള്ളതും 20338 കേസുകളിൽ ഇ റോൾ അപ്‌ഡേഷൻ നടന്നിട്ടുമുണ്ട്. ഫോം പ്രോസസിംഗുമായി ബന്ധപ്പെട്ട് 140252 ഫോമുകൾ ലഭിച്ചു. ഇതിൽ 127912 ഫോമുകൾ പ്രോസസ് ചെയ്തു. 12340 ഫോമുകളാണ് അവശേഷിക്കുന്നത്.

ശേഖരിക്കാൻ കഴിയാത്ത വോട്ടർ ഫോമുകൾ, ശതമാനം

ആറന്മുള: 28402, 12.01%

തിരുവല്ല: 19752, 9.37%

റാന്നി: 19071, 9.99%

കോന്നി: 15953, 7.98%

അടൂർ: 15166, 7.23%

ജില്ലയിൽ ആകെ: 9.38%

നേരത്തെ ആകെ വോട്ടർമാർ

1047976

എസ്‌.ഐ.ആർ നടപടിക്ക് ശേഷം

949632

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.