SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.49 PM IST

തീകാക്കകൾക്കിത് പ്രജനനകാലം

Increase Font Size Decrease Font Size Print Page
bird

കോന്നി: അസാധാരണമായ വർണശോഭയോടെ കാടുകളിൽ കണ്ടുവരുന്ന തീ കാക്കകൾക്ക് ഇത് പ്രജനനകാലം. കോന്നി, മണ്ണാറപ്പാറ, നടുവത്തുമൂഴി, വടശേരിക്കര റേഞ്ചുകളിലെ വനമേഖലകളിലാണ് ഇവയെ ജില്ലയിൽ കൂടുതലായി കാണാൻ കഴിയുക.

ശരീരത്തിന് നാട്ടുമൈനയോളം വലുപ്പമേയുള്ളുവെങ്കിലും അരയടിക്ക് മീതെ നീളമുണ്ട്. വീതിയുള്ള വാലിന്റെ അഗ്രം ഉളികൊണ്ട് കുറുകെ മുറിച്ചതുപോലെ തോന്നും.
തല തടിച്ചതും മൂർദ്ധാവ് പരന്നതുമാണ്. കൊക്ക് കുറിയതും പരന്നതുമാണ്. വളരെ കുറിയ കാലുകളിൽ വിരലുകൾ രണ്ടണ്ണം വീതം മുന്നോട്ടും പിന്നോട്ടും ചൂണ്ടിയിരിക്കുന്നു. പൂവന്റെ തല, കഴുത്ത്, മാറിടം എന്നിവ കറുപ്പ് നിറത്തിലാണ്. മാറത്തെ തവിട്ടുനിറത്തിന് അതിർത്തിവരച്ചതുപോലെ മാലയുടെ രൂപമുള്ള ഒരു വെള്ളപ്പട്ടയുണ്ട്. ശരീരത്തിന്റെ അടിഭാഗം കടും ചുവപ്പാണ്. പുറവും വാലിന്റെ ഉപരിഭാഗവും മഞ്ഞകലർന്ന തവിട്ടുനിറമാണ്. കറുത്ത ചിറകുകളിൽ അനവധി നേരിയ വെള്ളവരകളുണ്ട്. വാലിന്റെ അടിവശത്ത് നോക്കുമ്പോൾ വെള്ളയാണെന്ന് തോന്നും.

പിടപ്പക്ഷിക്ക് അടിവശത്ത് വെള്ള മാലയും ചുവപ്പ് നിറവുമില്ല. തലയും കഴുത്തും കടുത്ത തവിട്ടുനിറവും അടിഭാഗം മഞ്ഞളിച്ച ഇളം തവിട്ട് നിറവുമാണ്. ചെറിയ പ്രാണികളാണ് ഇവയുടെ ഭക്ഷണം. ട്രോഗോണിഫോമെസ് പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ കുടുംബത്തിലെ ഒരിനം കാട്ടുപക്ഷിയാണ് തീക്കാക്ക. ഹാർപാക്ടെസ് ഫാസിയേറ്റസ് എന്നാണ് ശാസ്ത്രനാമം.

മരക്കുറ്റികൾ കൂടാക്കും

 ഫെബ്രുവരി മുതൽ ജൂൺ വരെയാണ് തീകാക്കകളുടെ പ്രജനനകാലം

 കാട്ടിനുള്ളിലെ ഉണങ്ങിയ മരക്കുറ്റികളിലെ മാളങ്ങളിലും മുകളിലെ കുഴികളിലുമാണ് മുട്ടയിടുന്നത്

 ദ്രവിച്ച് പൊടിയാറായ മരക്കുറ്റികളിലും കൊമ്പുകളിലും കൂടുകൂട്ടും

 ചുരുങ്ങിയത് 8 അടിയെങ്കിലും ഉയരത്തിലായിരിക്കും കൂട്

 മാളത്തിലെ മരപ്പൊടിയിലാണ് മുട്ടകളിടുന്നത്

 കൂടുണ്ടാക്കാനും അടയിരിക്കാനും കുഞ്ഞുങ്ങളെ തീറ്റാനും പൂവനും പിടയ്ക്കും തുല്യപങ്ക്

 മങ്ങിയ വെള്ളനിറത്തിലാണ് മുട്ടകൾ

എല്ലായിടത്തും കാണാം

തീകാക്കകളെ സംസ്ഥാനത്തെ എല്ലാ വനമേഖലകളിലും കാണാൻ കഴിയും. വൃക്ഷശിഖരങ്ങളിൽ പാറിക്കളിക്കുകയോ സദാ ചിലച്ചുകൊണ്ടിരിക്കുയോ ചെയ്യാറില്ല. കൂടുതൽ സമയവും മരക്കൊമ്പുകളിൽ ഇരിക്കുന്ന പക്ഷി മനുഷ്യർ അടുത്തുവന്നാൽ ഉടൻ പുറം തിരിയും. പുറത്തുള്ള നിറം ചുറ്റുപാടുകളിൽ ലയിക്കുന്ന തരത്തിലായതിനാൽ തീകാക്ക ഏറെക്കുറെ അദൃശ്യനായിത്തീരും.

ഒരുതവണ മുട്ടയിടുന്നത്

2 മുതൽ 4 വരെ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.