SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.42 PM IST

ചെങ്ങന്നൂർ അന്താരാഷ്ട്ര സ്റ്റേഡിയം: ഒന്നാംഘട്ട ഉദ്ഘാടനം 28ന്

Increase Font Size Decrease Font Size Print Page
xgnr

ചെങ്ങന്നൂർ: ചെങ്ങന്നൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം 28ന് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. 2018-19ൽ 42 കോടി രൂപ വകയിരുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ധനസഹായത്തോടെ 20 ഏക്കറിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.

സിന്തറ്റിക് ട്രാക്ക്, നാച്ചുറൽ ഫുട്ബാൾ ടർഫ്, പവലിയൻ, ഗ്യാലറി, ഇൻഡോർ സ്റ്റേഡിയം, ഫ്ലഡ് ലൈറ്റ് സംവിധാനം, വി.ഐ.പി ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ, അഗ്നിശമന സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് സ്റ്റേഡിയം.

ഒളിമ്പിക്‌സ് നിലവാരത്തിലുള്ള നീന്തൽക്കുളത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളും 28ന് ഉദ്ഘാടനം ചെയ്യും. സ്പോർട്സ് ഹോസ്റ്റലിന് മൂന്നുകോടി രൂപയും നീന്തൽക്കുളത്തിന് രണ്ടാംഘട്ടമായി 2.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

പാർക്കിംഗ് ഗ്രൗണ്ട്, ഓപ്പൺ എയർ ഓഡിറ്റോറിയം, പാർക്ക്, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവ തുടർപദ്ധതികളാണ്.

ചെങ്ങന്നൂരിലെ നൂറിലധികം ക്ലബുകളും കോളേജ് ടീമുകളും കായിക മഹോത്സവത്തിൽ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ ജെയിംസ് ശമുവേൽ, കൺവീനർ പി.എം.സനീഷ്, ജോയിന്റ് കൺവീനർ ശരത് പ്രഭ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

എം.എൽ.എ കപ്പ് 2026ന് തുടക്കം

സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള എം.എൽ.എ കപ്പ് 2026ന് തുടക്കമായി. 19 വരെ ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമാണ് മത്സരങ്ങൾ.

ഫുട്ബാൾ മത്സരം: ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്. ടീമുകൾ 32, ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ.

ക്രിക്കറ്റ്: പെരിങ്ങിലിപ്പുറം ന്യൂ കിഡ്സ് ഗ്രൗണ്ടിൽ 16 മുതൽ 18 വരെ. ഉദ്ഘാടനം എം.എസ്.അരുൺ കുമാർ എം.എൽ.എ.

വോളിബാൾ: വെൺമണി ലോഹ്യ മെമ്മോറിയൽ ഹൈസ്‌കൂളിൽ 16 മുതൽ 18 വരെ. സമാപനം ഉദ്ഘാടനം മുൻ ഇന്ത്യൻ ക്യാപ്ടൻ ടോം ജോസഫ്.

വടംവലി: മാന്നാർ നായർ സമാജം സ്കൂൾ 16ന്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ.

കബഡി: അങ്ങാടിക്കൽ തെക്ക് ഫെബ്രുവരി 19ന്. ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.