SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.26 PM IST

മഞ്ഞ, പിങ്ക് കാർഡുകാർ മുൻഗണനയുടെ പുറത്ത്

Increase Font Size Decrease Font Size Print Page
card

പത്തനംതിട്ട: ജില്ലയിൽ റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താത്ത മഞ്ഞ, പിങ്ക് (എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗം) കാർഡുകളിൽ 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന് നീക്കി. പലതവണ ആവശ്യപ്പെട്ടിട്ടും മുൻഗണനാവിഭാഗം കാർഡുകളിലെ കേരളത്തിന് പുറത്തുള്ള അംഗങ്ങൾ മസ്റ്ററിംഗ് നടത്തുകയോ റേഷൻവിഹിതം പുനഃസ്ഥാപിച്ച് നൽകണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി.

എന്നാൽ, റേഷൻ കാർഡുകളിൽ ഇവരുടെ പേര് ഇപ്പോഴുമുണ്ട്. ഇതും ഒഴിവാക്കാനാണ് തീരുമാനം.

വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആധികാരിക രേഖയാണ് റേഷൻ കാർഡ്. വസ്തു സംബന്ധമായ കാര്യങ്ങൾ, ഗ്യാസ് കണക്ഷൻ, സബ്സിഡി ആവശ്യങ്ങൾ എന്നിവയ്ക്ക് റേഷൻ കാർഡ് അത്യാവശ്യമാണ്. പേരില്ലാതാവുമ്പോൾ ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും. മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കും മറ്റുമായി പോയവരാണ് മസ്റ്ററിംഗ് നടത്താത്തവരിൽ ഭൂരിഭാഗവും. ഇവർക്ക് അവസാനമായി നോട്ടീസ് അയച്ച് ഒരവസരം കൂടി നൽകാനാണ് അധികൃതരുടെ തീരുമാനം.

മസ്റ്ററിംഗ് നടത്തിയില്ല

 ജില്ലയിൽ ആകെ 141587 മുൻഗണനാ വിഭാഗക്കാരാണുള്ളത്

 ഇതിൽ 22621 മഞ്ഞ കാർഡുകളും 118966 പിങ്ക് കാർഡുകളുമാണുള്ളത്

 മുൻഗണനാ വിഭാഗക്കാർ മസ്റ്ററിംഗ് നടത്തിയില്ല

 വീണ്ടും മസ്റ്ററിംഗ് നടത്താൻ നോട്ടീസ് നൽകും

 തപാൽ വഴിയോ നേരിട്ടോ നോട്ടീസ് ലഭ്യമാക്കും

 മസ്റ്ററിംഗ് പൂർത്തിയാക്കിയാൽ എൻ.ആർ.കെ സ്റ്റാറ്റസ് ഒഴിവാക്കി റേഷൻ വിഹിതം പുനഃസ്ഥാപിക്കും

താലൂക്ക്, ഒഴിവാക്കിയ കാർഡ്

അടൂർ-1264

കോന്നി-1392

കോഴഞ്ചേരി-4635

മല്ലപ്പള്ളി-3725

തിരുവല്ല-1474

റാന്നി-1180

ആകെ-13670

സംസ്ഥാനത്ത് മസ്റ്ററിംഗ്

മുൻഗണന വിഭാഗം

98.7%

ജില്ലയിൽ

മഞ്ഞ കാർഡ്

22621

പിങ്ക് കാർഡ്

118966

മുൻഗണനാ വിഭാഗമായതിനാൽ കാർഡിൽ നിന്ന് പേര് നീക്കുമ്പോൾ ആനുകൂല്യങ്ങളും ഇല്ലാതാകും.

സിവിൽ സപ്ളൈസ് വകുപ്പ് അധികൃതർ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY