
പന്തളം: എൽ.ഡി.എഫ് സർക്കാരിന്റേത് കേരളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അടൂർ മണ്ഡലം എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ചുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എത്താത്ത ഒരു കുടുംബം പോലും സംസ്ഥാനത്തില്ല. കഴിഞ്ഞ പത്ത് വർഷവും അഴിമതിയുടെ കറപുരളാത്ത ഭരണമായിരുന്നു എൽ.ഡി.എഫിന്റേത്. എൽഡിഎഫ് സർക്കാർ വികസന രംഗത്ത് കേരളത്തിന്റെ മുഖച്ഛായ മാറ്റി. ഈ വികസ പ്രവർത്തനങ്ങൾ തുടരാൻ വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ തുടരേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാകണമെന്നും ചിറ്റയം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
