
റാന്നി: റാന്നിയിൽ അനുവദിച്ച ഇ.എസ്.ഐ ആശുപത്രി 20ന് രാവിലെ 11ന് റാന്നി ബ്ലോക്ക് പടിയിൽ ൽ മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനംചെയ്യും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി തദ്ദേശ ജനപ്രതിനിധികൾ ,ട്രേഡ് യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തോട്ടം തൊഴിലാളികൾ ഏറെയുള്ള പ്രദേശമാണിത്. ഇഎസ്ഐ മാനദണ്ഡപ്രകാരം അനുയോജ്യമായ കെട്ടിടം ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നത് വൈകിയിരുന്നു. തുടർന്ന് ഇ എസ് ഐ കോർപ്പറേഷൻ വാടകയ്ക്ക് കെട്ടിടം കരാർ ക്ഷണിച്ചാണ് കെട്ടിടം കണ്ടെത്തി പ്രവർത്തനം ആരംഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
