
ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിലെ പറയിടിൽ സമാപന ഘോഷയാത്ര ഇന്ന് നടക്കും. വൈകിട്ട് 7 ന് പറക്കോട് ശ്രീ ഇണ്ടളിയപ്പൻ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പറക്കോട് ഇണ്ടിളയപ്പൻ സ്വാമി ക്ഷേത്രം മുതൽ ഏഴംകുളം ദേവീക്ഷേത്രം വരെയുള്ള നിരത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ പറയെടുപ്പും ഘോഷയാത്രയുടെ ഭാഗമായി നടക്കും. പറക്കോട് മാർക്കറ്റ് ജംഗ്ഷനിൽ ഓട്ടോ ടാക്സി തൊഴിലാളികൾ വിപുലമായ സ്വീകരണമാണ് ഘോഷയാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്. 7 മണിക്ക് പുറപ്പെടുന്ന ഘോഷയാത്ര ഏഴംകുളം ദേവീക്ഷേത്രത്തിൽ അർദ്ധരാത്രിയോടെ എത്തിച്ചേരും. വിവിധ മുറികളുടെ നേതൃത്വത്തിലും ഘോഷയാത്ര കടന്നു പോകുന്ന വഴികളിൽ സ്വീകരണം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.