
ചെങ്ങന്നൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നഗരസഭയുടെ ആരോഗ്യ വിഭാഗം സ്ക്വാഡിന്റെ പരിശോധന. 25-ാം വാർഡിൽ റോഡരികിൽ പ്രവർത്തിച്ചിരുന്ന കടയിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. തുടർന്ന് കട പൊളിച്ചുമാറ്റി. ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
വാർഡ് കൗൺസിലർ സിനി ബിജുവിന്റെ പരാതിയെ തുടർന്നായിരുന്നു പരിശോധന. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷയും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. മനോജും നേതൃത്വം നൽകി . ഇൗ കട ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയ രണ്ടുകടകൾ കുടി പൊളിച്ചുമാറ്റി. പൊതുജനാരോഗ്യത്തിന് ഹാനികരമായ ഇത്തരത്തിലുള്ള വിൽപ്പന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ അറിയിച്ചു.
വരും ദിവസങ്ങളിൽ നഗരപരിധിക്കുള്ളിൽ വ്യാപക പരിശോധനകൾ നടത്തും. നിയമലംഘനം നടത്തുന്നവർക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.