കോട്ടാങ്ങൽ: കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച അന്നപ്രസാദ മണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.40ന് നടക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനവും ആന്റോ ആന്റണി എം.പി പൊതുസമ്മേളനം ഉദ്ഘാടനവും നിർവഹിക്കും. അയ്യപ്പസേവ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ അദ്ധ്യക്ഷനാകും.
അഡ്വ. പ്രമോദ് നാരായണൻ മുഖ്യ പ്രഭാക്ഷണം നടത്തും. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശ്രീദേവി, കെ.കെ.ഹരികുമാർ, തന്ത്രി മുഖ്യൻ കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽശാന്തി മനു നാരായണൻ ശർമ്മ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |