
പന്തളം: അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ഉയർന്നാൽ വൈകാതെ അറിയാനുള്ള സംവിധാനവുമായി ജലസേചന വകുപ്പ്, പന്തളം വലിയപാലത്തിന് നടുവിൽ ജലസേചന വകുപ്പിന്റെ ഹൈഡ്രോളജി വിഭാഗമാണ് ജലമാപിനി
സ്ഥാപിച്ചത്. ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ 15 മിനിറ്റിനുള്ളിൽ വിവരമറിയാം. അതാത് സമയം ജലത്തിന്റെ ഉയർച്ച, താഴ്ചകൾ ഓരോ 15 മിനിട്ട് കൂടുമ്പോഴും ജലനിരപ്പ് യന്ത്രത്തിന്റെ സഹായത്താൽ ലഭ്യമാകും. വെള്ളം ക്രമാതീതമായി ഉയർന്നാൽ അടിയന്തരമായി വേണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ഇത് വളരെ സഹായകമാകും.
പന്തളം വലിയപാലത്തിന്റെ നടുവിലായാണ് യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്. വെള്ളം ഉയരുകയോ താഴുകയോ ചെയ്താൽ ഇത് ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ അറിയാൻ കഴിയും. പന്തളം വലിയപാലത്തിന് മുകളിൽ പന്തപ്ലാവിൽ കടവിൽ യന്ത്രസഹായമില്ലാതെ വെള്ളത്തിന്റെ അളവെടുക്കുന്ന ജലമാപിനി നേരത്തേ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതുകൂടാതെയാണ് യന്ത്രത്തിന്റെ സഹായത്താൽ ജലത്തിന്റെ അളവ് അറിയാനുള്ള മാർഗം. തുമ്പമൺ താഴത്ത് കേന്ദ്ര ജല കമ്മിഷന്റെ ഓഫീസുംജലനിരപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നുണ്ട്. 2018ൽ ഉണ്ടായതുപോലെയുള്ള വെള്ളപ്പൊക്കത്തിലാണ് ഇത്തരം ജലമാപിനികളുടെ പ്രയോജനം കൂടുതലായി ലഭിക്കുന്നത്. തീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും മാറ്റിപ്പാർപ്പിക്കാനും. ഇത് സഹായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |