
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് കോംപ്ലക്സിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതിയും വർക്കിംഗ് ഗ്രൂപ്പും ഗ്രാമസഭയും ചർച്ച ചെയ്തു തയ്യാറാക്കിയ കരട് രൂപരേഖ വികസന സമിതി ചർച്ച ചെയ്യുകയും 2026-2027 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ പുതിയ പദ്ധതികൾ നിർദ്ദേശിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം .വി അമ്പിളി, സതീഷ് ബാബു, ശ്രീനാദേവി കുഞ്ഞമ്മ, ജൂലി സാബു ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, എൻ എ സലീം, ബീനാ പ്രഭ, ഡോ ബിജു ടി ജോർജ്, ആരോൺ ബിജിലി പനവേലിൽ, സ്റ്റെല്ലാ തോമസ്, ടി കെ സജി, സന്തോഷ് കുമാർ, സവിത അജയകുമാർ, വൈഷ്ണവി ശൈലേഷ് സെക്രട്ടറി ഷെർലാ ബീഗം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അബ്ദുൽ ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |