
പത്തനംതിട്ട : കഴിഞ്ഞ മൂന്നുവർഷമായി എം.ജി കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഒന്നാംസ്ഥാനം സിയയ്ക്കൊപ്പമാണ്. കോഴിക്കോടുകാരിയായ സിയ പവൽ ബിരുദ വിദ്യാഭ്യാസത്തിനായി തേവര എസ്.എച്ച് തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ രണ്ടാംവർഷ ബി.എ സോഷ്യോളജി വിദ്യാർത്ഥിനിയാണ്. ആദ്യം ബി.എ ഇംഗ്ലീഷിനാണ് ചേർന്നത്. പിന്നീട് ഇത് ഉപേക്ഷിച്ച് സോഷ്യോളജിക്ക് ചേരുകയായിരുന്നു.
രാജ്യത്തെ ആദ്യട്രാൻസ് മാതാവായ സിയ മകൾ സെബിയേയെ പങ്കാളിയായ സഹദ് ഫാസിലിനെ ഏല്പിച്ചിട്ടാണ് തിരുവല്ലയ്ക്ക് എത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് ഫഹദ്. ഭരതനാട്യം കൂടാതെ കുച്ചിപ്പുടി, നാടോടിനൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം തൊടുപുഴയിൽ നടന്ന കലോത്സവത്തിൽ ഈ ഇനങ്ങളിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. പങ്കാളിയായ സഹദ് ഗർഭം ധരിച്ച് അമ്മയാകാൻ പോകുന്ന വിവരം സിയ പങ്കുവച്ചത് അന്ന് വലിയ വാർത്തയായിരുന്നു. സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമം ഈ കലോത്സവ വേദികളിൽ പങ്കെടുത്താണ് സിയ മാറ്റുന്നത്. മത്സരംകഴിഞ്ഞാൽ മകൾക്കരികിലേക്ക് സിയ മടങ്ങും. കഴിഞ്ഞ എട്ടുവർഷമായി ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയുടെ അടുത്താണ് നൃത്തം അഭ്യസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |