പത്തനംതിട്ട : തേവര എസ്.എച്ച് കോളേജിലെ അവസാന വർഷ എംകോം വിദ്യാർത്ഥിനി ആര്യവൃന്ദ വി. നായർ ശാസ്ത്രീയ സംഗീതത്തിൽ കാമ്പസിന്റെ തിലകമാണ്. തുടർച്ചയായി നാലാംതവണ ഒന്നാംസ്ഥാനം നേടിയ ഈ തൃപ്പൂണിത്തുറക്കാരി എസ്.എച്ച് കോളേജിൽ തന്നെയായിരുന്നു ബിരുദവും ചെയ്തത്. ബികോം രണ്ടാംവർഷം പഠിക്കുമ്പോൾ ആദ്യമായി കാമ്പസിന്റെ വേദിയിലെത്തി. അന്നുമുതൽ ഇന്നുവരെ ഒന്നാംസമ്മാനവും ഒപ്പംകൂട്ടി. സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. മാർച്ച് 9ന് ചെന്നൈയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്യവൃന്ദ. ഡോ.ശ്രീവത്സൻ ജെ.മേനോൻ, സിക്കിൾ ഗുരുചരൺ എന്നിവരുടെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. നാലിന് ഈസ്റ്രേൺ ഗ്രൂപ്പ് സോംഗിനത്തിലാണ് ആര്യവൃന്ദയുടെ അടുത്ത മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |