
തിരുവല്ല : മൂന്നാം തവണയും നാടൻപാട്ടിൽ മിന്നുന്നവിജയം നേടി എറണാകുളം മഹാരാജാസ്. കഴിഞ്ഞ തവണ കപ്പടിച്ച മഹാരാജാസിലെ പൂർവ വിദ്യാർത്ഥി അഞ്ജനയാണ് പരിശീലക. മത്സരങ്ങളിൽ ആരും ഇതുവരെ പാടാത്ത മുതുവ ഗോത്രസമുദായത്തിലെ ഉത്സവമായ ചാമയൂട്ടിൽ പാടുന്ന നാടൻപാട്ട് അവതരിപ്പിച്ചാണ് ഒന്നാമതെത്തിയത്. മുതുവ സമുദായത്തിലെ ആളുകളോടൊപ്പം താമസിച്ച് പഠിച്ച ലിപിയില്ലാത്ത ഭാഷയിലെ പാട്ടാണിത്. ദംമ്പട്ട്, കോയൽ, ഉറുമി, ജോധ്മറൈ, താളം എന്നീ ഗോത്ര സംഗീതോപകരണങ്ങൾ അകമ്പടിയായി. മുതുവ സമുദായത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും രീതികളുമെല്ലാം അനുകരിച്ചായിരുന്നു പ്രകടനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |