
പത്തനംതിട്ട : ജില്ലാ സ്‌റ്റേഡിയത്തിന്റെ നീന്തൽക്കുളവും ഗ്യാലറിയും ഉൾപ്പെടെയുളള ഒന്നാംഘട്ട ഉദ്ഘാടനവും ജില്ലയിലെ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സ്‌പോർട്‌സ് ഫൗണ്ടേഷൻ നൽകുന്ന സൗജന്യ സ്‌പോർട്‌സ് കിറ്റ് വിതരണവും 11ന് നടക്കും. വൈകിട്ട് നാലിന് ജില്ലാ സ്‌റ്റേഡിയത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാ ജോർജ് പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം 3ന് കളക്ടറേറ്റ് ജംഗ്ഷനിൽനിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട സ്‌പോർട്‌സ് കിറ്റുകൾക്ക് അടിയന്തരമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി ബന്ധപ്പെടണം. ഫോൺ : 9495204988.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |