പത്തനംതിട്ട : പാചകവാതക സിലണ്ടറുകൾ കിട്ടാതായതോടെ ജില്ലയിലെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടലിലേക്ക്. ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയെങ്കിലും ഭക്ഷണമെനുവിൽ കുറവുവരുത്തി. ഗ്യാസ് അടുപ്പിൽ മാത്രം പാചകം ചെയ്തിരുന്ന തട്ടുകടകളെയാണ് ഗ്യാസ് ക്ഷാമം കാര്യമായി ബാധിച്ചിരിക്കുന്നത്.
നഗരത്തിൽ സജീവമായിരുന്ന മിക്ക തട്ടുകടകളും ഇന്നലെ പ്രവർത്തിച്ചില്ല. തുറന്നിരുന്ന കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ദോശയും പൊറോട്ടയും കിട്ടാതാകും
ദോശയും പൊറോട്ടയും പാചകവാതക ക്ഷാമം മൂലം തട്ടുകടകളിൽ നിന്ന് ഒഴിവാക്കേണ്ടിവരുമെന്ന് കടഉടമകൾ പറഞ്ഞു. ആളുകൾ എത്തുന്നതനുസരിച്ചാണ് ദോശയും പൊറോട്ടയും ചുട്ടെടുക്കുന്നത്. ഇതിന് തുടർച്ചയായി ഗ്യാസ് കത്തിക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഇത് സാദ്ധ്യമല്ല. ബിരിയാണി പോലുള്ള നേരത്തെ തയ്യാറാക്കുന്ന ഭക്ഷണം കടകളിലെത്തിച്ച് വിൽപ്പന നടത്താനാണ് നീക്കം.
വിറകിനും വില ഉയർന്നു
പാചകവാതകത്തിന് നിയന്ത്രണം കടുത്തതോടെ ആളുകൾ വിറക് മേടിച്ചു കൂട്ടിയത് വിറക് ക്ഷാമത്തിനും വില കൂടുന്നതിനും കാരണമായി. കിലോയ്ക്ക് ഏഴു രൂപയ്ക്ക് വിറ്റിരുന്ന വിറകിന് ഇന്നലെ 10രൂപയായി. വരും ദിവസങ്ങളിലും വില ഉയർന്നേക്കാം.
കടകൾ അടയ്ക്കേണ്ടിവരും
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചൈനീസ് അടുപ്പ് ഉപയോഗിച്ചെങ്കിലും വൈദ്യുതി കൂടുതൽ ചെലവാകുന്നത് പ്രതിസന്ധിയാകും. ഗ്യാസ് സിലണ്ടർ കിട്ടിയില്ലെങ്കിൽ ഇന്നു മുതൽ കടകൾ അടയ്ക്കേണ്ടിവരും.
ഹോട്ടൽ ഉടമകൾ
ഹോട്ടലുകളിൽ ഉപയോഗിക്കുന്ന
ഗ്യാസ് സിലണ്ടറുകളുടെ എണ്ണം 3 മുതൽ 5വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |