SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.36 PM IST

ദേവസ്വം ബോർഡിന് ലക്ഷങ്ങളുടെ നഷ്ടം, അയ്യപ്പന്റെ അരി​യും നശി​ച്ചു

Increase Font Size Decrease Font Size Print Page
rice-

ശബരിമല : അയ്യപ്പസ്വാമി​ക്ക് ഇരുമുടി​ക്കെട്ടി​ലാക്കി​ തീർത്ഥാടകർ സമർപ്പി​ച്ച ടൺ​ കണക്കി​ന് അരി പുഴു അരിച്ചും എലി തി​ന്നും മഴ നനഞ്ഞും നശി​ക്കുന്നു.

മാളികപ്പുറം മേൽശാന്തി മഠത്തിന് പിന്നി​ലായി​ ചാക്കിൽ കെട്ടിയും കുമ്പാരം കൂട്ടിയുമി​ട്ടി​രി​ക്കുന്ന അരി 2024 - 25 തീർത്ഥാടന കാലത്ത് ലഭ്യമായതാണ്.

മഴയിൽ അരി നനഞ്ഞ് കുതിർന്നതോടെ രൂക്ഷമായ ദുർഗന്ധവുമുണ്ട്.
സന്നിധാനത്തും മാളികപ്പുറത്തും വെള്ളയിലും ലഭിക്കുന്ന അരി സമയബന്ധിതമായി നീക്കാൻ ദേവസ്വം ബോർഡ് കരാർ നൽകി​യി​രുന്നു. ഒരു കിലോ അരിക്ക് കൂടുതൽ തുക ക്വോട്ട് ചെയ്യുന്നവർക്കാണ് ടെൻഡർ ലഭിക്കുക. 2024 - 25 തീർത്ഥാടനകാലത്ത് കിലോയ്ക്ക് 22.50രൂപയ്ക്ക് കരാർ ഉറപ്പിച്ച അരിയാണ് നീക്കംചെയ്യാതെ നശി​ക്കുന്നത്.

എന്നാൽ കഴി​ഞ്ഞ തീർത്ഥാടനകാലത്തി​ന്റെ തുടക്കത്തി​ൽ അരി​ എടുക്കാനായി​ എക്സിക്യൂട്ടീവ് ഓഫീസർക്ക് കരാറുകാരൻ കത്തുനൽകി​യി​രുന്നു. വിജിലൻസിന്റെ റിപ്പോർട്ട് ഉള്ളതിനാൽ പരിശോധന നടത്താതെ നൽകാൻ കഴിയില്ലെന്നായിരുന്നു ദേവസ്വം ബോർഡി​ന്റെ നിലപാട്.

തടസമായത് അരിയിലെ പണം

ഇരുമുടി​ക്കെട്ടി​ൽ എത്തി​ക്കുന്ന പൂജാസാധനങ്ങളും അരിയും തരംതിരിക്കുന്നത് ദേവസ്വം ബോർഡിന്റെ പലവക ജീവനക്കാരാണ്. ഇവർ തരംതി​രി​ച്ച അരിയിൽ പണമുണ്ടെന്ന് ദേവസ്വം വിജിലൻസ് സംശയം പ്രകടി​പ്പി​ച്ചതോടെ അരി ചാക്കുകൾ മാളികപ്പുറത്തെ താൽക്കാലിക ഷെഡിലേക്ക് മാറ്റുകയായി​രുന്നു. വിജിലൻസിന്റെ സന്നിദ്ധ്യത്തിൽ ഇത് വീണ്ടും പരിശോധിച്ച് കരാറുകാരന് കൈമാറാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതാണ് അരി നശിക്കാൻ കാരണമായത്. അരി​യുടെ കൃത്യമായ അളവും രേഖപ്പെടുത്തി​യി​ട്ടി​ല്ല.

അരി രണ്ടിടങ്ങളിൽ

ശബരിമലയിൽ അരി സൂക്ഷിക്കുന്നത് രണ്ട് ഇടങ്ങളിൽ. സന്നിധാനം അരവണ പ്ലാന്റിന് സമീപമുള്ള വെള്ളയിൽ എന്നറിയപ്പെടുന്ന കെട്ടിടത്തിലും മാളികപ്പുറം ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള ദേവസ്വം ഓഫീസ് കെട്ടിടത്തിനുള്ളിലും പുറത്തെ ഷെഡി​ലുമായി​.

അരി​ പൂർണമായും ഉപയോഗശൂന്യമായ നി​ലയി​ലാണ്.

നശി​ച്ച അരി​ ഏറ്റെടുക്കി​ല്ല.

കരാറുകാരൻ

അരിയുടെ ലേല തുക (കി​ലോയ്ക്ക്)

2024 - 25 തീർത്ഥാടന കാലത്ത് : 20.50 രൂപ ‌

2025-26 തീർത്ഥാടന കാലത്ത് :

വെള്ളയിൽ : 25.76

മാളികപ്പുറം : 22.25

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.