
വികസനം മുഖ്യപ്രചാരണ വിഷയമാക്കും
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫ് നിലനിറുത്തും. കഴിഞ്ഞ പത്ത് വർഷം ജില്ലയിൽ വലിയ വികസനമുന്നേറ്റമാണുണ്ടായത്. എല്ലാ വിഭാഗങ്ങളും തൃപ്തരായ ഒരു കാലഘട്ടം മുൻപുണ്ടായിട്ടില്ല. സർക്കാരിന്റെ നേട്ടങ്ങളും മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങളും മുഖ്യപ്രചാരണ വിഷയമാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. പ്രവർത്തനവീഴ്ച വിലയിരുത്തി പോരായ്മകൾ പരിഹരിക്കും. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ മുഖം നോക്കാതെയുള്ള നടപടിയാണ് സ്വീകരിച്ചത്. ആരോപണവിധേയരെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിറുത്താൻ തീരുമാനിച്ചിട്ടുണ്ട്.
രാജു ഏബ്രഹാം
സി.പി.എം ജില്ലാസെക്രട്ടറി
>>>>>>>>>>>>>>>>>>>>>
സർക്കാരിന്റെ ജനവിരുദ്ധത തുറന്നുകാട്ടും
പഴയ യു.ഡി.എഫ് കോട്ടയായ ജില്ലയെ തിരിച്ചുപിടിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതിന്റെ വ്യക്തമായ സൂചനയാണ്. എൽ.ഡി.എഫിന്റെ തുടർഭരണത്തിൽ ജനത്തിനുണ്ടായത് നരകതുല്യമായ ജീവിതമാണ്. സമസ്ത മേഖലയിലും വികസനമുരടിപ്പാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാൽ ഒറ്റക്കെട്ടായ പ്രചാരണം മുന്നണി നടത്തും. ശബരിമല സ്വർണക്കൊള്ളയും സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധതയും തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ശബരിമല യുവതി പ്രവേശ വിഷയത്തിൽ സത്യവാംങ് മൂലത്തിൽ സർക്കാർ നിലപാടിൽ മാറ്റം വന്നതെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
സതീഷ് കൊച്ചുപറമ്പിൽ
ഡി.സി.സി പ്രസിഡന്റ്
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ശബരിമല സ്വർണക്കൊള്ള മുഖ്യവിഷയമാക്കും
ജില്ലയിൽ എൻ.ഡി.എ ഇത്തവണ അക്കൗണ്ട് തുറക്കും. വിജയസാദ്ധ്യത മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പ്രവർത്തനം ശക്തമാക്കും. ശബരിമല സ്വർണക്കൊള്ളയും എം.എൽ.എമാരുടെ പ്രവർത്തനപരാജയങ്ങളും എൽ.ഡി.എഫ് – യു.ഡി.എഫ് കൂട്ടുകെട്ടും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. സ്വർണക്കൊള്ള വിഷയത്തിൽ സി.പി.എം നേതാവ് എ.പദ്മകുമാറിനെതിരെ നടപടിയെടുക്കാൻ പാർട്ടി നേതൃത്വം ഇതുവരെയും തയാറായിട്ടില്ല.
വി.എ.സൂരജ്
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |