
പത്തനംതിട്ട : എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജ് പത്തനംതിട്ട നഗരസഭ നാലാം വാർഡ് ആനപ്പാറ ഗവ.എൽ.പി സ്കൂളിലെ 262 ാം നമ്പർ ബൂത്തിൽ ഇന്നു രാവിലെ ഏഴിന് വോട്ടു ചെയ്യും.
യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഇന്ന് രാവിലെ ഏഴിന് പിറവം രാമമംഗലം പഞ്ചായത്തിലെ 76 -ാം നമ്പർ ബൂത്തായ ഊരമന ഗവ.എച്ച്.എസ്.എസിൽ കുടുംബസമേതം വോട്ടുരേഖപ്പെടുത്തും.
എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് തിരുവനന്തപുരം മണ്ഡലത്തിലെ ഫോർട്ട് സ്കൂൾ പോളിംഗ് സ്റ്റേഷനിലാണ് വോട്ട്. രാവിലെ ഏഴിന് വോട്ടു ചെയ്തതിന് ശേഷം ആറന്മുളയ്ക്ക് മടങ്ങി വരും.
റാന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രമോദ് നാരായണൻ റാന്നി വൈക്കം ഗവണ്മെന്റ് യു.പി.എസിലെ 195 -ാം ബൂത്തിൽ വോട്ടു ചെയ്യും.
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പഴകുളം മധു അടൂർ മണക്കാല ഗവ.യു.പി.എസിലെ 184 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. എൻ.ഡി.എ സ്ഥാനാർത്ഥി തോമസ് കെ സാമുവേലിന് മൂക്കന്നൂർ ഗുരുകുലം സ്കൂളിലെ 186 -ാം ബൂത്തിൽ വോട്ടുചെയ്യും.
തിരുവല്ല : എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ് ഇന്ന് രാവിലെ 7ന് വാരിക്കാട് സെവൻത് ഡേ സ്കൂളിലെ 107-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി ഇന്ന് രാവിലെ 7ന് മുത്തൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മൻ കുടുംബമായി ഇന്ന് രാവിലെ 7.30ന് 139-ാം നമ്പർ ബൂത്തായ കുളക്കാട് റജീനാമുണ്ടി സ്കൂളിൽ വോട്ടുചെയ്യും.
കോന്നി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ സീതത്തോട് വാലുപ്പാറ കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ തിരുവല്ല കടപ്ര ഗവ.യു.പി സ്കൂളിലെ ബൂത്തിലും എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി.സുന്ദരേശൻ വകയാർ എസ്.എൻ.വി എൽ.പി സ്കൂളിലെ ബൂത്തിലും വോട്ട് ചെയ്യും.
അടൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണൻ നെടുവന്നൂർ ഗവ.എൽ.പി.എസിലെ ബൂത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.വി.ശാന്തകുമാർ അതിരുങ്കൽ പി എം.എസ്.എൽ.പി എസിലെ ബൂത്തിലും വോട്ടുചെയ്യും. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പന്തളം പ്രതാപൻ പന്തളം എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |