വിധിപറയും മുൻപ് വാഹനം ജപ്തി ചെയ്തു
Sunday 03 May 2026 12:44 AM IST
പത്തനംതിട്ട : വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റ കേസിൽ വിധിപറയും മുൻപ് അപകടത്തിനിടയാക്കിയ വാഹനം കോടതി ജപ്തിചെയ്തു. പുല്ലാട് കുറുങ്ങഴ ആലുംതറ ലക്ഷംവീട് മുരുത്തിൽ വീട്ടിൽ സരസമ്മ നഷ്ടപരിഹാരത്തിനായി നൽകിയ ഹർജിയിലാണ് പത്തനംതിട്ട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ നടപടി. അപകടത്തിന് ഇടയാക്കിയ വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. വിധിക്ക് മുമ്പായി ഇൻഷുറൻസില്ലാത്ത വാഹനത്തിന്റെ ഉടമസ്ഥന്റെ വസ്തുവകകൾ ജപ്തി ചെയ്യാം എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് ഇറക്കുകയായിരുന്നു. അഡ്വ.പീലിപ്പോസ് തോമസ്, അഡ്വ.കെ.ശിവദാസൻ നായർ, അഡ്വ.വേണു മുളക്കുഴ, അഡ്വ.മേഘാവാണി എന്നിവർ മുഖേനയാണ് ഹർജി നൽകിയത്.