സ്ഥാനാർത്ഥികളുടെ പ്രതീക്ഷകൾ

Sunday 03 May 2026 12:29 AM IST

കോന്നി​ മണ്ഡലം

കെ.യു.ജനീഷ്കുമാർ (എൽ.ഡി.എഫ് )

എം.എൽ.എ എന്ന നിലയിലുള്ള കഴിഞ്ഞ ആറര വർഷത്തെ പ്രവർത്തനവും ജനകീയ വിഷയങ്ങളിൽ ഇടപെടാൻ കഴിഞ്ഞതും വി​കസനനേട്ടവും വോട്ടായി​ മാറും. എൽ.ഡി.എഫിന്റെ ശക്തമായ കേഡർ സംവിധാനവും അനുകൂലഘടകമാണ്.

സതീഷ് കൊച്ചു പറമ്പിൽ (യു.ഡി.എഫ് )

കോന്നി, പ്രമാടം,തണ്ണിത്തോട്, അരുവാപ്പലം, വള്ളിക്കോട്, മൈലപ്ര,ചിറ്റാർ പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടും. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും അനുകൂലമാകും. വി​ജയപ്രതീക്ഷയേറെയാണ്.

ടി.പി.സുന്ദരേശൻ (എൻ.ഡി.എ)

ഇടത് വലത് മുന്നണികൾക്കെതിരെയുള്ള ജനവികാരം വോട്ടായി മാറും. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടം ജനവിധി എൻ.ഡി.എക്ക് അനുകൂലമായി മാറും. കോന്നി സ്വദേശി എന്ന പരിവേഷവുമുണ്ട്.

തിരുവല്ല മണ്ഡലം

അ​ഡ്വ.​ ​മാ​ത്യു​ ​ടി.​തോ​മ​സ് ​ (​എ​ൽ.​ഡി.​എ​ഫ്) വി​ജ​യി​ക്കു​മെ​ന്ന​ ​ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ 300​ 0​മു​ത​ൽ​ 7000​വ​രെ​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ക്കും.​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​രി​ന്റെ​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ളും​ ​ഗു​ണ​ക​ര​മാ​കും.

അ​ഡ്വ.​ ​വ​ർ​ഗീ​സ് ​മാ​മ്മ​ൻ ​ ​(​യു.​ഡി.​എ​ഫ്) യു.​ഡി.​എ​ഫ് ​ച​രി​ത്ര​വി​ജ​യം​ ​നേ​ടും.​ ​പ​തി​നാ​യി​ര​ത്തി​ലേ​റെ​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ക്കും.​ ​തി​രു​വ​ല്ല​യി​ൽ​ 20​വ​ർ​ഷ​ത്തെ​ ​വി​ക​സ​ന​മു​ര​ടി​പ്പി​നും​ ​നി​സം​ഗ​ത​യ്ക്കു​മെ​തി​രെ​ ​ജ​ന​ങ്ങ​ൾ​ ​ബാ​ല​റ്റി​ലൂ​ടെ​ ​മ​റു​പ​ടി​ ​ന​ൽ​കി​യെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മി​ല്ല.

അ​നൂ​പ് ​ആ​ന്റ​ണി​ ​ (​എ​ൻ.​ഡി.​എ) തി​രു​വ​ല്ല​യി​ലെ​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ള​രെ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​വി​ക​സ​ന​വും​ ​ജ​ന​കീ​യ​ ​വി​ഷ​യ​ങ്ങ​ളും​ ​മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു​ ​പ്ര​ചാ​ര​ണം.​ ​പ്ര​വ​ർ​ത്ത​ക​രും​ ​ജ​ന​ങ്ങ​ളും​ ​ന​ൽ​കി​യ​ ​ആ​ത്മ​വി​ശ്വാ​സം​ ​വി​ജ​യ​ത്തി​ൽ​ ​കു​റ​ഞ്ഞൊ​ന്നും​ ​പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

അടൂർ മണ്ഡലം

പ്രി​ജി​ ​ക​ണ്ണ​ൻ​ ​(​എ​ൽ.​ഡി.​എ​ഫ് ) നൂ​റു​ ​ശ​ത​മാ​നം​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യു​ണ്ട്.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ 15​ ​വ​ർ​ഷം​ ​ന​ട​പ്പി​ലാ​ക്കി​യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളും​ ​എ​ൽ​ ​ഡി​ ​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​വോ​ട്ടാ​യി​ ​മാ​റും.​ ​കൊ​ടു​മ​ൺ​ ​പ​ന്ത​ളം​ ​ന​ഗ​ര​സ​ഭ​യി​ലും​ ​മു​ൻ​തൂ​ക്കം​ ​ഉ​ണ്ടാ​കും.

അ​ഡ്വ.​പ​ന്ത​ളം​ ​പ്ര​താ​പ​ൻ​ ​(​എ​ൻ.​ഡി.​എ​ ) ന​ല്ല​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​അ​ടൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ്ഥാ​യി​യാ​യ​ ​മാ​റ്റം​ ​കൊ​ണ്ടു​വ​രാ​ൻ​ ​മാ​റി​ ​മാ​റി​ ​ഭ​രി​ച്ച​ ​എ​ൽ​ ​ഡി​ ​എ​ഫ്,​ ​യു​ ​ഡി​ ​എ​ഫ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ​സാ​ധി​ക്കാ​ത്ത​ത് ​തി​​​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​തി​ഫ​ലി​ക്കും.​ ​പ​ന്ത​ളം​ ​ന​ഗ​ര​സ​ഭ,​ ​പ​ന്ത​ളം​ ​തെ​ക്കേ​ക്ക​ര,​ ​പ​ള്ളി​ക്ക​ൽ,​ ​ഏ​റ​ത്ത് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​മു​ൻ​തൂ​ക്കം​ ​ല​ഭി​ക്കും.

അ​ഡ്വ.​സി.​വി.​ശാ​ന്ത​കു​മാ​ർ​ ​ (​യു.​ഡി.​എ​ഫ് ) നൂ​റു​ ​ശ​ത​മാ​നം​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​അ​ടൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ 15​ ​വ​ർ​ഷ​ത്തെ​ ​വി​ക​സ​ന​മു​ര​ടി​പ്പ് ​വോ​ട്ടാ​യി​ ​മാ​റും.​ ​മു​ഴു​വ​ൻ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ന​ഗ​ര​സ​ഭ​ക​ളി​ലും​ ​ലീ​ഡ് ​ചെ​യ്യും.​ ​ത​ദ്ദേ​ശ​ ​തി​​​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ത​നി​യാ​വ​ർ​ത്ത​നം​ ​ഉ​ണ്ടാ​കും.

ആറൻമുള മണ്ഡലം

അ​ബി​​​ൻ​ ​വ​ർ​ക്കി ​(​യു.​ഡി.​എ​ഫ്) ന​ല്ല​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ത​ന്നെ​ ​വി​ജ​യം​ ​ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ക​യ്യി​ൽ​ ​നി​ന്ന് ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​പി​ടി​യ്ക്കും.​ ​എ​ൽ.​ഡി.​എ​ഫി​ന് ​ആ​ധി​പ​ത്യ​മു​ള്ള​ ​ഇ​ര​വി​പേ​രൂ​ർ,​ ​മെ​ഴു​വേ​ലി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടും.

വീ​ണാ​ ​ജോ​ർ​ജ് (​എ​ൽ.​ഡി.​എ​ഫ്) ര​ണ്ടു​ത​വ​ണ​ ​പി​ന്തു​ണ​ച്ച​ ​ആ​റ​ൻ​മു​ള​യി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ഇ​ത്ത​വ​ണ​യും​ ​കൂ​ടെ​യു​ണ്ട്.​ ​മു​ൻ​ ​കാ​ല​ങ്ങ​ളി​ലേ​ക്കാ​ൾ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​വി​ജ​യി​ക്കും.​ ​എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലും​ ​വ്യ​ക്ത​മാ​യ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടും.

കു​മ്മ​നം രാജശേഖരൻ (​എ​ൻ.​ഡി.​എ) തി​​​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​അ​നു​കൂ​ല​മാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​വൈ​കാ​രി​ക​മാ​യ​ ​ഒ​രു​ ​തി​​​ര​ഞ്ഞെ​ടു​പ്പ് ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ബി.​ജെ.​പി​ ​ക്ക് ​വോ​ട്ടു​ ​ചെ​യ്യാ​ൻ​ ​മ​ടി​യി​ല്ലാ​ത്ത​ ​അ​ത്ര​യും​ ​വോ​ട്ടു​ക​ൾ​ ​അ​ടി​സ്ഥാ​ന​ ​വോ​ട്ടാ​യി​ ​ല​ഭി​ക്കും.​ ​ഇ​ത് ​വ​ലി​​​യ​ ​പ്ര​തീ​ക്ഷ​യാ​ണ്.