താത്കാലിക നിയമനം
Sunday 17 May 2026 12:14 AM IST
പത്തനംതിട്ട : കടമ്പനാട് ഗ്രാമപഞ്ചായത്ത് കണ്ണമ്പള്ളിൽ ഈശ്വരൻ നായർ സ്മാരക വിഷചികിത്സാലയം മാഞ്ഞാലി ഗവ.ആയുർവേദ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ലാബിലേക്ക് ടെക്നീഷ്യനെ എച്ച്.എം.സി മുഖാന്തിരം നിയമിക്കുന്നു. ബി.എസ് സി (എം.എൽ.റ്റി) പാസായവർക്കും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം. പ്രതിദിനം 550 രൂപ വേതനം. ഒരു വർഷത്തേക്ക് താത്ക്കാലികമായിരിക്കും നിയമനം. 25ന് രാവിലെ 11ന് കടമ്പനാട് ഗവ.ആയുർവേദ ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഫോൺ. 0473 4284907