കടയ്ക്കാവൂർ :അശോകൻ കായിക്കര രചിച്ച് കാവ്യപഥം പ്രസാധനം ചെയ്ത "ദൈവത്തിന്റെ കാൽപ്പാട് "എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിലയ്ക്കാമുക്ക് വക്കം ഖാദർ ഹാളിൽ നടന്നു. കാളിദാസ സാഹിത്യ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഗീത സംവിധായികയും പിന്നണി ഗായികയുമായ ലൗലി ജനാർദ്ദനനിൽ നിന്ന് സംഗീത സംവിധായകൻ പാർത്ഥസാരഥി പുസ്തകം ഏറ്റുവാങ്ങി. സുജകമല പുസ്തക പരിചയം നടത്തി. തുടർന്ന് കവിയരങ്ങും നടന്നു. ഓരനെല്ലൂർ ബാബു, വക്കം സുകുമാരൻ, വർക്കല ഗോപാലകൃഷ്ണൻ, എം.വി.ബാഹുലേയൻ, വിജയൻ പാലാഴി, വക്കം രാധാകൃഷ്ണൻ, പ്രദീപ് വക്കം, ജയിൻ വക്കം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |