തിരുവനന്തപുരം: കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ ( കെ.ജി.എൻ.യു ) തിരുവനന്തപുരം നോർത്ത് കമ്മിറ്റി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. പൊതുസമ്മേളനം എ.ഐ.സി.സി അംഗം കെ.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം ജെ.എസ്.അഖിൽ, കെ.ജി.എൻ.യു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ്, ജനറൽ സെക്രട്ടറി അനസ് എസ്.എം, വൈസ് പ്രസിഡന്റ് ബിജി.ആർ, ട്രഷറർ ആശ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നജീബ് ബഷീർ, എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് സന്തോഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിനു വിജയൻ.വി.ജി (പ്രസിഡന്റ് ), ടി.ആർ.കാർത്തിക് (സെക്രട്ടറി), സൗമ്യ.എസ്.വി (ട്രഷറർ) സുജിത്.എസ്.എം, മായ (വൈസ് പ്രസിഡന്റ്)ഷിജാസ്.എസ്, സമീക്ഷ വി എം(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |