പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘിപ്പിക്കുന്ന ഗെയിംസ് ഫെസ്റ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ ഉദ്‌ഘാടനം ചെയ്തു.
പാറശാല ഹെർക്യൂലിയൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്.ആര്യദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ്, ഗ്രാമ പഞ്ചായത്ത് അംഗം എം.സുനിൽ,ശിവകുമാർ,അനീഷ് ആന്റണി,സച്ചിൻ,ജോയിന്റ് ബി.ഡി.ഒ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടക്കുന്ന കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്ലാമൂട്ടുക്കട ഇ.എം.എസ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.ആൻസലൻ എം.എൽ.എ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |