ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവം ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു.രണ്ടു ദിവസങ്ങളിലായി യു.പി,എച്ച്.എസ് വിഭാഗങ്ങളിലെ 300 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.സമാപന സമ്മേളനം താലൂക്ക് കൗൺസിൽ പ്രസിഡന്റ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.ബിനുവിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് എക്സിക്യുട്ടീവ് അംഗങ്ങളായ ആർ. കെ. ബൈജു, ബി. ലില്ലി എന്നിവർ ആശംസാപ്രസംഗം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല ഓവറോൾ കിരീടവും, രാമച്ചംവിള നേതാജി ഗ്രന്ഥശാല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയിലെ കുമാരി. മിലൻബൈജു യു.പി.വിഭാഗത്തിലും മാസ്റ്റർ വൈഷ്ണവ് ദേവ് എച്ച്.എസ് വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |